ന്യൂദല്‍ഹി : ജ്വല്ലറി ഉടമയില്‍ നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിംഗ് യാദവാണ് സിബിഐയുടെ കസ്റ്റഡിയിലായത്.
മുംബയ് ആസ്ഥാനമായുളള ജ്വല്ലറി ഉടമയില്‍ നിന്നാണ് പണം തട്ടിയത്. 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ജ്വല്ലറി ഉടമയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് സന്ദീപ് സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ജ്വല്ലറി ഉടമ സിബിഐക്ക് പരാതി നല്‍കിയത്.
കൈക്കൂലി തുക വിലപേശി 20 ലക്ഷം രൂപയായി കുറച്ച ശേഷം ഇത് കൈമാറവെയാണ് ദല്‍ഹിയിലെ ലജ്പത് നഗറില്‍ വച്ച് സന്ദീപ് സിംഗിനെ സിബിഐ പിടികൂടിയത്.സിബിഐയുടെ അറസ്റ്റിന് പിന്നാലെ സന്ദീപ് സിംഗിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പിഎംഎല്‍എ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സന്ദീപിന്റെ ദല്‍ഹിയിലെ വസതിയും ഓഫിസും സിബിഐയും ഇഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: