തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഇനി അറിയാനാകും.എന്നാല്‍ ഫലം വന്ന് മൂന്നു മാസം കഴിയണം.
ഫലം വന്ന് മൂന്നു മാസം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ മാര്‍ക്ക് വിവരം ലഭിക്കും. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാകാന്‍ പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.മാര്‍ക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ സര്‍ക്കാരിനെ സമീപിച്ചതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.
സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടര്‍ പഠനം നടത്തുന്നതിനും വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കും മാര്‍ക്ക് വിവരം ലഭ്യമാക്കണം. ഇത് കണക്കിലെടുത്താണ് പുതിയ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: