തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്.
രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്. ഇത് കണക്കിലെടുത്താണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: