ജപ്പാനില്‍ വന്‍ ഭൂചലനം രേഖപ്പെടുത്തി. പടിഞ്ഞാറന്‍ ജപ്പാനിലാണ് റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. വ്യാഴ്ച 4:42 ന് ആണ് തെക്കുപടിഞ്ഞാറന്‍ ദ്വീപുകളായ ക്യൂഷു, ഷിക്കോകു എന്നിവയെ വിറപ്പിച്ച് ഭൂചലനം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ വിവിധ പ്രദേശങ്ങളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സര്‍വേ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരവധി പ്രദേശങ്ങളില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മിയാസാക്കി, കൊച്ചി, ഒയിറ്റ, കഗോഷിമ, എഹിം പ്രദേശങ്ങളിലും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂചലനത്തിന്റെ ഫലമായി ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാല്‍ തീരപ്രദേശങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയുടെ സമീപത്ത് താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് അറിയിപ്പ്.
നിചിനാനില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്ക് കിഴക്കായി ഏകദേശം 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തെ തുടര്‍ന്ന് ക്യൂഷു തീരത്തും അടുത്തുള്ള ദ്വീപായ ഷിക്കോകുവിലും സുനാമി സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: