ടോക്യോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നാണ് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്യുന്നത്. ഇതേ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസിയായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.
പുതുവത്സര ദിനത്തിൽ ഉണ്ടായ ഭൂചലനം ടോക്കിയോയിലും കാന്റോ മേഖലയിലും അനുഭവപ്പെട്ടു. ആണവോർജ്ജ നിലയങ്ങളിൽ എന്തെങ്കിലും ക്രമക്കേടുകളുണ്ടായിട്ടുണ്ടോ എന്ന് രാജ്യത്തെ പവര്‍ പ്ലാന്റുകള്‍ പരിശോധിക്കും. ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായും റിപ്പോര്‍ട്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ദുരന്തമേഖലയിൽ നിന്ന് അടിയന്തരമായി ആളുകളെ മാറ്റി പാർപ്പിക്കാൻ അധികൃതർ നിർദേശം നൽകി.
ലോകത്തില്‍ ഏറ്റവുമധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍. 2011-ലാണ് ജപ്പാനില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനം ഉണ്ടായത്. അന്ന് ഫുക്കുഷിമ ആണവനിലയത്തിനുള്‍പ്പടെ തകരാറ് സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: