തൃശൂര്‍: നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമസത്തില്‍ (2024 ഏപ്രില്‍- ജൂണ്‍) 26.1 ശതമാനം ലാഭം രേഖപ്പെടുത്തി തൃശൂര്‍ ആസ്ഥാനമായ കല്യൂണ് ജ്വല്ലേഴ്സ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 55,354 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ 26.5 ശതമാനം വര്‍ധനയായി കണക്കാക്കുന്നു.
പലിശ, നികുതി, തേയ്മാനം എന്നിവ കണക്കാക്കുന്നതിന് മുന്‍പുള്ള പ്രവര്‍ത്തന ലാഭം 3670 കോടി രൂപയാണ്. ഇക്കാര്യത്തില്‍ 16 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം 28 ശതമാനമാണ് വര്‍ധന. 2024 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മാത്രം ഇന്ത്യയില്‍ നിന്നുള്ള വരുമാനം 4687 കോടി രൂപയാണ്. ഇന്ത്യയിലെ വില്പന വളര്‍ച്ച 12 ശതമാനമാണ്. ഇന്ത്യയില്‍ ഈ മൂന്ന് മാസങ്ങളില്‍ 13 പുതിയ ഷോറൂമുകളാണ് കമ്പനി ആരംഭിച്ചത്.
മധ്യേഷ്യയില്‍ കൂടി സാന്നിധ്യമുള്ള കല്യാണ്‍ ജ്വല്ലേഴ്സ് ഇന്ത്യയിലെ പ്രധാന ജ്വല്ലറികളില്‍ ഒന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: