പാരീസ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ വ്യക്തിയെ ഇന്നറിയാം. ഒളിംപിക്സില്‍ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ഇനം 100 മീറ്റര്‍ ഫൈനല്‍ ഇന്ന് രാത്രി 1.20നാണ് നടക്കുക. ഒരു ഇടവേളയ്ക്ക് ശേഷം 22കാരനായ നോഹ് നൈല്സിലൂടെ അമേരിക്ക ഇക്കുറി മുന്‍നിരയില്‍ പ്രതീക്ഷയോടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ടിന്റെ പിന്മുറക്കാരനായി ജമൈക്കയില്‍ നിന്ന് സെവില്ലെ ഒബ്ലിക്യു മുന്‍നിരയിലുണ്ട്. ഇറ്റലിയുടെ ജേക്കബ്സ് മാര്‍സെല്‍ ആണ് നിലവിലെ സ്വര്‍ണ ജേതാവ്. സമീപകാലത്ത് താരത്തെ പരിക്ക് വല്ലാതെ ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: