മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന് സന്ദര്‍ശനം നടത്തി. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ അദ്ദേഹം അന്തേവാസികളെ ആശ്വസിപ്പിച്ചു.
ആശുപത്രികളില്‍ ചികിത്സയിലുള്ളവരെയും കണ്ടു. മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി തന്നെയാണ് കേന്ദ്രം വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ എല്ലാ രക്ഷാസംവിധാനങ്ങളെയും കൃത്യമായാണ് ദുരന്തമുഖത്ത് ഉപയോഗിക്കുന്നത്. ദുരന്തബാധിതരുടെ പുനരധിവാസം സര്‍ക്കാരിന്റെ പ്രാഥമിക കര്‍ത്തവ്യമാണെന്നും എല്ലാവരും അതില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാലത്തും ദുരന്തമുഖങ്ങളില്‍ നിന്ന് കൈകോര്‍ത്ത് കരകയറിയവരാണ് മലയാളികള്‍. വയനാട്ടിലും അത് സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവാഭാരതി പ്രവര്‍ത്തകര്‍ നേതൃത്വം കൊടുത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന മാരിയമ്മന്‍ ക്ഷേത്രം വക ശ്മശാന ഭൂമി സന്ദര്‍ശിച്ചു. ക്ഷേത്ര ഭാരവാഹികള്‍ക്കും സേവാഭാരതി പ്രവര്‍ത്തകരോടും കടപ്പാടും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, സംസ്ഥാന സമിതി അംഗം കെ. സദാനന്ദന്, പി.ജി. ആനന്ദ്കുമാര്‍ എന്നിവരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: