തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തിദിനമാക്കി അക്കാദമിക് കലണ്ടറിന്റെ പേരില്‍ വിദ്യാഭ്യാസ മേഖലയെ കലുഷിമാക്കി അധ്യാപകരെ ഭിന്നിപ്പിച്ച വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി മാപ്പുപറയണമെന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്ക്കുന്ന അസ്വസ്ഥതയും കലുഷിതാവസ്ഥയും സര്‍ക്കാര്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. അധ്യാപക സംഘടനകളുടെയോ വിദ്യാഭ്യാസ വിദഗ്‌ദ്ധരുടെയോ അഭിപ്രായം ആരായാതെയാണ് തുടര്‍ച്ചയായ ആറാം പ്രവൃത്തിദിവസങ്ങളായ ശനിയാഴ്ചകള്‍ ഉള്‍പ്പെടുത്തി 220 അധ്യയന ദിവസങ്ങളുള്‍പ്പെട്ട അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ചത്.
ശാസ്ത്രീയവും 2010ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധവുമായ അക്കാദമിക് കലണ്ടര്‍ പുനഃപരിശോധിക്കണമെന്ന് ദേശീയ അധ്യാപക പരിഷത്തും മറ്റ് ചില സംഘടനകളും നിരന്തരം ആവശ്യപ്പെട്ട് സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഈ നിലപാടിന് അധ്യാപക സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ടിട്ട് ഭരണകക്ഷിയുടെ അധ്യാപക സംഘടനയ്‌ക്ക് പോലും സര്‍ക്കാരിനെതിരെ സമരരംഗത്തിറങ്ങേണ്ടി വന്നു. അധ്യാപകര്‍ക്ക് നല്‌കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനും പൊതു സമൂഹത്തില്‍ അധ്യാപകരെ അപകീര്‍ത്തിപ്പെടുത്താനുമാണ് ഏകപക്ഷീയമായി 220 അധ്യയന ദിനങ്ങള്‍ പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ വന്ന കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: