രാഹുല്‍ ഗാന്ധി യാദൃച്ഛികമായി ഹിന്ദുമതത്തില്‍ എത്തിപ്പെട്ട ആളാണെന്നും മഹാഭാരതത്തെക്കുറിച്ച് അല്പജ്ഞാനമേയുള്ളൂവെന്നും അനുരാഗ് താക്കൂര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മോദിയ്ക്കും ബജറ്റിനും നിര്‍മ്മല സീതാരാമനും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ വിമര്‍ശനങ്ങളെ എതിര്‍ക്കുകയായിരുന്നു അനുരാഗ് താക്കൂര്‍.
രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞത് അഭിമന്യു എന്ന യുവാവിനെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിയാനയിലെ കുരുക്ഷേത്രത്തില്‍ ചക്രവ്യൂഹത്തില്‍ പെടുത്തി ആറ് പേര് വധിച്ചു എന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന തെറ്റാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. വാസ്തവത്തില്‍ ആറ് പടയാളികളല്ല, ഏഴ് മഹാരഥിമാരാണ് അഭിമന്യുവിനെ വധിച്ചത്. അപാരയുദ്ധപാടവമുള്ള യുദ്ധവീരരെയാണ് മഹാരഥിമാര്‍ എന്ന് വിളിക്കുന്നത്. ഏകദേശം 7200 പടയാളികള്‍ക്ക് തുല്യനാണ് ഒരു മഹാരഥി. അത്തരം ഏഴ് മഹാരഥിമാര്‍ ചേര്‍ന്നാണ് അഭിമന്യുവിനെ വധിച്ചത്. ഇതൊന്നും രാഹുല്‍ ഗാന്ധിയ്ക്കറിയില്ല. കാരണം അദ്ദേഹം മഹാഭാരതം പഠിച്ചത് ജോര്‍ജ്ജ് സോറോസില്‍ നിന്നും അങ്കിള്‍ സാമില്‍ (അമേരിക്ക) നിന്നും ആണെന്നും അനുരാഗ് താക്കൂര്‍ പരിഹസിച്ചു.
മോദി സര്‍ക്കാര്‍ ഭയത്തിന്റെയും അക്രമത്തിന്റെയും ചക്രവ്യൂഹം സൃഷ്ടിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇതിനെ അനുരാഗ് താക്കൂര്‍ തിരിച്ചടിച്ചത് വാസ്തവത്തില്‍ ചക്രവ്യൂഹം നിര്‍മ്മിച്ചിരിക്കുന്നത് പ്രതിപക്ഷപാര്‍ട്ടികളാണെന്നും. കഴിഞ്ഞ 30 വര്‍ഷമായി മോദിയെ അതിനുള്ളില്‍ പെടുത്തി വധിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഇതുവരെ നടന്നിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പരിഹസിച്ചു.
നിങ്ങള്‍ക്കൊപ്പം ഒരു കര്ണ്ണനുണ്ടാകാം. പക്ഷെ അഭിമന്യു (മോദി)വിന്റെ നീതിയെ തകര്‍ക്കാന്‍ ആ കര്‍ണ്ണനായില്ല. നിങ്ങളുടെ പക്കല്‍ അഭിമന്യുവിനെ (മോദി) വീഴ്ത്താനുള്ള നാരായണി സേനയുണ്ടാകാം. പക്ഷെ കൃഷ്ണന് ഞങ്ങള്‍ക്കൊപ്പമാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: