തിരുവനന്തപുരം: ദുരന്തത്തെ പിരിവിനുള്ള ഉപാധിയായി ഉപയോഗിച്ചത് 2018ലെ പ്രളയകാലത്താണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവരുടെ പട്ടിക വായിക്കല്‍ മുഖ്യമന്ത്രിയുടെ ദൈനം ദിന പത്രസമ്മേളനത്തിലെ പ്രധാന ഇനമായിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടിക പ്രകാരം പതിനായിരത്തിലധികം കോടി സംഭാവന വന്നു. പക്ഷേ ഔദ്യോഗിക അക്കൗണ്ടില്‍ എത്തിയത് 4970 കോടിമാത്രം. ബാക്കി പണം എവിടേക്ക് എന്ന ചോദ്യം ബാക്കി.
കിട്ട്ിയ പണത്തിന്റെ വിശദവിരങ്ങള്‍ നിയമസഭയിലും വിവാരാവകാശ നിയമപ്രകാരവും പലതവണ ആവശ്യപ്പെട്ടിട്ടും നല്കുകയുണ്ടായില്ല. കിട്ടിയ പണം ദുരിതാശ്വാസത്തിനല്ലാതെ ചെലവിട്ടതും വിവാദമായി. എം എല്‍ എയുടെ കുടുംബത്തിന്റെ കടം വീട്ടാനും പാര്‍ട്ടി നേതാവിന്റെ കുടുംബത്തെ സഹായിക്കാനുമൊക്കെ പണം നല്കി. സര്‍ക്കാരിന്റെ ഇഷ്ടജനങ്ങള്‍ക്ക് ആവോളം കൈയിട്ടുവാരാന്‍ പാകത്തില്‍ ഖജനാവ് തുറന്നുവയ്ക്കുകയും ചെയ്തു.
എറണാകുളം കാക്കനാട്ടെ സി പിഎം നേതാവും ഭാര്യയും ദുരിതാശ്വാസ നിധിയില്‍ നിന്ന് ലക്ഷങ്ങള്‍ വാരിയെടുത്തതിനെത്തുടര്‍ന്ന് കേസിലും അറസ്റ്റിലുമായി. അറിയപ്പെടാത്ത ഒട്ടേറെ സംഭവങ്ങള്‍ വേറെയുമുണ്ടായി. ഇത്തരം പരാന്നഭോജികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ നാടിന്റെ പണം സര്‍ക്കാര്‍ വാരിയെറിഞ്ഞു കൊടുത്തു.
പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്കിയ 97 പേര്് തങ്ങളുടെ സംഖ്യ തിരിച്ചു ചോദിക്കുന്ന സാഹചര്യവും വന്നു. ദുരിതാശ്വാസ നിധിയിലേക്കു കിട്ടിയ 55.18 ലക്ഷം രൂപ എന്തുകൊണ്ട് മടക്കി നല്‍കേണ്ടി വന്നു.
ദുരന്തമുഖത്ത് സത്വരമായ രക്ഷാപ്രവർത്തനമാണ് മുഖ്യമെന്നിരിക്കേ, ദുരന്തമുണ്ടായി 24 മണിക്കൂറിനകം വയനാടിന്റെ പേരിൽ പണപ്പിരിവിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നടപടിയെ മുന്‍കാല അനുഭവത്തില്‍ സംശയത്തോടെ മാത്രമേ ജനം കാണു.
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കിട്ടിയ തുകയില്‍ 250 കോടിയോളം ആറുവര്‍ഷത്തിനു ശേഷവും ചെലവിട്ടിട്ടുമില്ല. കോവിഡ് കാലത്തും പിരിവിന് മുഖ്യമന്ത്രി പിരിവ് നടത്തിയിരുന്നു. 1131 കോടി രൂപ കിട്ടി. ചെലവഴിച്ചത് 1058 കോടിയും.
പുരകത്തുമ്പോള്‍ വാഴവെട്ടുന്നവര്‍ എന്നതുപോലെ ദുരന്തം വരുമ്പോള്‍ പിരിവിനിറങ്ങുന്ന പിണറായി എന്നു വേണം പറയാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: