വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ട പ്രിയ സഹോദരങ്ങൾക്കായി പ്രാർത്ഥനയോടെ നടൻ മോഹൻലാൽ. വയനാട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച കൺട്രോൾ റൂം നമ്പറുകൾ പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണമെന്നും സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.അധികൃതരുടെ നിർദേശങ്ങൾ പാലിക്കുകയും യാത്രകൾ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാർത്തകൾ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വയനാട്ടിലെ പ്രിയ സഹോദരങ്ങൾക്കായി പ്രാർഥനയോടെ.. എന്ന് മോഹൻലാൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: