തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വലിയ തിരിച്ചടി. ചരിത്രത്തിലാദ്യമായി സിന്‍ഡിക്കേറ്റില്‍ സംഘപരിവാര്‍സംഘടനകളുടെ പ്രതിനിധികള്‍ വിജയിച്ചു.
സെനറ്റിലേക്ക ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത ഡോ വിനോദ്കുമാര്‍ ടി ജി നായര്‍, പി എസ് ഗോപകുമാര്‍ എന്നിവരാണ് ജയിച്ചത്. ഒമ്പതില്‍ ആറ് സീറ്റുകള്‍ എല്‍.ഡി.എഫ് നേടി. കോണ്‍ഗ്രസ് പ്രതിനിധി ഒരു സീറ്റില്‍ വിജയിച്ചു. പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണി്ക്കല്‍ ഗാര്‍ഡനിലെ സയി്ന്റിസ്റ്റായ വിനോദ് കുമാര്‍ ഭാരതീയ വിചാരകേന്ദ്രം മുന്‍ ജില്ലാ അധ്യക്ഷനാണ്. ദേശീയ അധ്യാപക യൂണിയന് സംസ്ഥാന പ്രസിഡന്റാണ് ഗോപകുമാര്‍
ആകെയുള്ള 12 സിന്‍ഡിക്കേറ്റില്‍് 3 സീറ്റുകളിലേക്ക് ഇടത് പ്രതിനിധികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. ബാക്കിയുള്ള 9 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനിടെ വലിയ തര്‍ക്കം ഉണ്ടായി. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാന്‍ കഴിയൂ എന്ന വൈസ് ചാന്‍സലറുടെ നിലപാടില്‍ പ്രതിഷേധിച്ച്് ഇടത് സംഘടനകള്‍ വൈസ് ചാന്‍ലറെ ഘരാവോ ചെയ്തു.വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം പൊലീസ് ഗേറ്റില്‍ തടഞ്ഞതോടെ സര്‍വ്വകലാശാല ഗേറ്റില്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.
തര്‍ക്കമില്ലാത്ത വോട്ടുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോള്‍ ചെയ്തതില്‍ 82 വോട്ടുകള്‍ എണ്ണാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തര്‍ക്കമുള്ള 15 വോട്ടുകള്‍ എണ്ണരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. വോട്ടെണ്ണലിനിടയിലും ഇടത് സംഘടനകള്‍ തര്‍ക്കം ഉന്നയിച്ചു. ഗവണ്മെന്റ് കോളേജ് സീറ്റിലെ ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം രൂപപ്പെട്ടതിനാലാണ് വോട്ടെണ്ണല്‍ താത്കാലികമായി നിര്‍ത്തിവച്ചത്.
ബിജെപി പ്രതിനിധികള്‍ക്ക് നാല് വോട്ട് അധികം ലഭിച്ചു എന്നാരോപിച്ച്് സിപിഎം- സിപിഎം പ്രതിനിധികള്‍ വാക്കേറ്റം നടത്തി.
പന്ത്രണ്ട് സീറ്റുകളില്‍ ഒമ്പതെണ്ണം എല്‍ഡിഎഫ് നേടി .ഒരു സീറ്റില്‍ കോണ്‍ഗ്രസ് പ്രതിനിധിയും ജയിച്ചു.
ഹൈക്കോടതിയുടെ വിലക്കുള്ള 15 സെനറ്റംഗങ്ങളുടെ വോട്ട് മാറ്റി നിര്‍ത്തിയാണ് വോട്ടെണ്ണല്‍ നടന്നത്. ഹൈക്കോടതി വിധിക്ക് ശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്കുളളത്. ഇതില്‍ 14 പേര് വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്.
ഡോ. ടി ജി വിനോദ് കുമാറും പി എസ് ഗോപകുമാറും ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: