ന്യൂദൽഹി : മദ്യനയ കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഈ വർഷം മെയ് ആദ്യം എക്സൈസ് നയ കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.
ദൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ തിങ്കളാഴ്ച റൂസ് അവന്യൂ കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഈ വർഷം മെയ് ആദ്യം, എക്സൈസ് നയ കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡിയും 200 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.
എക്സൈസ് പോളിസി കേസിൽ കെജ്രിവാളിനെ പ്രാഥമിക ഗൂഢാലോചനക്കാരിൽ ഒരാളായി സിബിഐ കുറ്റപ്പെടുത്തി. എഎപിയുടെ മുൻ മാധ്യമ ചുമതലക്കാരനും കെജ്രിവാളിന്റെ അടുത്ത അനുയായിയുമായ വിജയ് നായർ നിരവധി മദ്യ നിർമ്മാതാക്കളുമായും വ്യാപാരികളുമായും ബന്ധപ്പെട്ടിരുന്നതായി ഏജൻസി അറിയിച്ചു.
മുൻ ദൽഹി മന്ത്രി മനീഷ് സിസോദിയയുടെ മദ്യനയം സംബന്ധിച്ച തീരുമാനങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകിയത് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണെന്നും ഏജൻസി അവകാശപ്പെട്ടു. യാതൊരു യുക്തിയുമില്ലാതെ മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തിയത് അരവിന്ദ് കെജ്രിവാളിന് ഗുണം ചെയ്തെന്നും അന്വേഷണ ഏജൻസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: