ലാവോസ് : ഏഷ്യന്‍ രാജ്യമായ ലാവോ പീപ്പിള്‍സ് ഡെമോക്രാറ്റിക് റിപ്പബ്ലിക് രാം ലല്ലയുടെ ചിത്രം ഉള്‍പ്പെടുത്തി പുറത്തിറക്കിയ സ്റ്റാമ്പ് ലാവോസ് സന്ദര്‍ശന വേളയില്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ലാവോഷ്യന്‍ വിദേശകാര്യമന്ത്രി സലെംക്സെ കൊമ്മസിത്തും ചേര്‍ന്ന് പുറത്തിറക്കി.
അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയുടെ തപാല്‍ സ്റ്റാമ്പ് ലോകത്തില്‍ ആദ്യത്തേതാണ്. ഇതിനൊപ്പം ലാവോസിന്റെ പുരാതന തലസ്ഥാനമായ ലുവാങ് പ്രബാംഗിലെ ബുദ്ധന്റെയും തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സാംസ്കാരിക പൈതൃകം വെളിവാക്കുന്നതാണ് സ്റ്റാമ്പെന്ന് ഇരു നേതാക്കളും പറഞ്ഞു. ആസിയാന്‍ റീജിയണല്‍ ഫോറത്തില്‍ പങ്കെടുക്കാനാണ് ഡോ. ജയശങ്കര്‍ ലാവോസിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: