ക്വാലാലംപൂർ : ബ്രിക്സിൽ ചേരാൻ മലേഷ്യ അപേക്ഷിച്ചതായി പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ഉദ്ധരിച്ച് മലേഷ്യൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒരു അംഗരാജ്യമായോ തന്ത്രപ്രധാനമായ പങ്കാളിയായോ പങ്കെടുക്കാനുള്ള തുറന്ന മനസ്സ് പ്രകടിപ്പിച്ചുകൊണ്ട് ബ്രിക്സ് സംഘടനയിൽ ചേരാനുള്ള അപേക്ഷയുടെ കത്ത് മലേഷ്യ, ബ്രിക്സ് റൊട്ടേറ്റിംഗ് ചെയർ റഷ്യയ്ക്ക് അയച്ചിട്ടുണ്ടെന്ന് മലേഷ്യൻ പ്രധാനമന്ത്രിയെ ഉദ്ധരിച്ച് പറഞ്ഞു.
അതേ സമയം ബ്രിക്സ് സാമ്പത്തിക കൂട്ടായ്മയിൽ ചേരാനുള്ള അപേക്ഷയെ റഷ്യ പിന്തുണയ്ക്കുമെന്ന് മലേഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച അവസാനിച്ച മലേഷ്യൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന് റഷ്യൻ വിദേശകാര്യ മന്ത്രി സെജി ലാവ്റോവ് ഉറപ്പ് നൽകിയതായി മലേഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഷ്യ അധ്യക്ഷം വഹിക്കുന്ന ബ്ലോക്കിൽ ചേരാൻ രാജ്യം ഇതിനകം അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് അൻവർ പ്രത്യേകം എടുത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: