പാരീസ്: ഒളിംപിക്സ് മെഡല്‍ വേട്ടയില്‍ കൊറിയയും ഓസ്ട്രേലിയയും ചൈനയും ഒപ്പത്തിനൊപ്പം. ഇതുവരെ 18 സ്വര്‍ണം തീരുമാനിക്കപ്പെട്ടപ്പോള്‍ കൊറിയക്കും ഓസ്ട്രേലിയയ്ക്കും ചൈനയ്ക്കും മൂന്ന് വീതമുണ്ട്. രണ്ട് സ്വര്‍ണം വീതം നേടി ആതിഥേയരായ ഫ്രാന്‍സും ജപ്പാനുമാണ് പിന്നിലുള്ളത്.
മെഡല്‍ നേട്ടത്തില്‍ കൊറിയയാണ് നിലവില്‍ മുന്നില്‍. മൂന്ന് സ്വര്‍ണത്തിന് പുറമെ രണ്ട് വെള്ളിയും ഒരു വെങ്കലവും അവര്‍ സ്വന്തമാക്കി. ഫെന്‍സിങ്ങിലും അമ്പെയ്ത്തിലും ഷൂട്ടിങ്ങിലുമാണ് അവരുടെ സ്വര്‍ണം. രണ്ട് വെള്ളിയും അവര്‍ ഷൂട്ടിങ്ങില്‍ സ്വന്തമാക്കി. നീന്തലിലാണ് വെങ്കലം. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും നീന്തല്‍ക്കുളത്തില്‍ നിന്നാണ് ഓസ്ട്രേലിയ നേടിയത്. ഒരു സ്വര്‍ണം സൈക്ലിങ്ങില്‍ നിന്നും. ചൈനയ്ക്ക് മൂന്ന് സ്വര്‍ണത്തിന് പുറമെ ഒരു വെങ്കലമാണുള്ളത്. ഷൂട്ടിങ്ങില്‍ രണ്ടും ഡൈവിങ്ങില്‍ ഒരു സ്വര്‍ണവും നേടിയപ്പോള്‍ നീന്തലിലാണ് വെങ്കലം. ഫ്രാന്‍സിന്റെ രണ്ട് സ്വര്‍ണം റഗ്ബി സെവന്‍സിലും സൈക്ലിങ് മൗണ്ടെയ്ന് ബൈക്കിലുമാണ്. ഫെന്‍സിങ്ങിലും ജൂഡോയിലും ഓരോ വെള്ളിയും ജൂഡോയില്‍ ഒരു വെങ്കലവും നേടി.
അമേരിക്കയ്ക്ക് ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ആറ് മെഡലുകളാണുള്ളത്. നീന്തലിലാണ് അവരുടെ ഏക സ്വര്‍ണം. കൂടാതെ ഒന്നുവീതം വെള്ളിയും വെങ്കലവും നീന്തല്‍ക്കുളത്തില്‍ നിന്ന് അവര്‍ നേടി. ഡൈവിങ്ങിലും സൈക്ലിങ്ങ് മൗണ്ടെയ്ന് ബൈക്കിലും ഓരോ വെള്ളിയും സൈക്ലിങ് റോഡില്‍ ഒരു വെങ്കലവും സ്വന്തമാക്കി. ഒരു വെങ്കലവുമായി നിലവില്‍ ഭാരതം മെഡല്‍ പട്ടിയില്‍ പതിനെട്ടാമതാണ്.
ബെല്‍ജിയം, ജപ്പാന്, കസാക്ക്സ്ഥാന്‍, ജര്‍മനി, ഹോങ്കോങ് എന്നീ രാജ്യങ്ങളും ഓരോ സ്വര്‍ണം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: