മുംബൈ: പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള അനുഭവത്തെക്കുറിച്ച് ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറിനോട് നിതിന്‍ കാമത്ത് ചോദിച്ചപ്പോള്‍ വാചാലനായി രണ്‍ബീര്‍ കപൂര്‍ പറഞ്ഞതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സെറോദ എന്ന ഓഹരി വ്യാപാരത്തിന് ഉപയോഗിക്കുന്ന സെറോദയിലൂടെ കോടീശ്വരനായ നിതിന്‍ കാമത്തിന്റെ പിപ്പിള്‍ ബൈ ഡബ്ല്യു ടിഎപ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ തന്റെ മോദി അനുഭവം പങ്കുവെച്ചത്.
നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദിയെ കണ്ട അനുഭവമാണ് രണ്‍ബീര്‍ കപൂര്‍ ഓര്‍ത്തെടുത്തു. മോദി ബോളിവുഡ് സിനിമക്കാരെ കാണാന്‍ വന്നതായിരുന്നു.
“അദ്ദേഹം കടന്നുവന്നയുടന്‍ മോദിയുടെ കാന്തിക പ്രഭാവത്തിലും ആകര്ഷണശക്തിയാലും എല്ലാവരും ആകൃഷ്ടരായി. എല്ലാ നടീനടന്മാരുമായും മോദി സംസാരിച്ചു. എല്ലാവരുമായും വ്യക്തിപരമായി തന്നെ അടുത്തു. എന്നോട് അച്ഛന്റെ ചികിത്സ എങ്ങിനെ പോകുന്നു എന്നാണ് ചോദിച്ചത്. പരിരയസമ്പന്നനായ കരണ്‍ ജോഹര്‍ മുതല്‍ തുടക്കക്കാരിയായ ആലിയ ഭട്ട് വരെയുള്ളവരുമായി സംസാരിച്ചു.” – രണ് ബീര്‍ കപൂര്‍ ആ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചു.
“മനുഷ്യരുടെ പെരുമാറ്റത്തെക്കുറിച്ചും ചിന്തകളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും അറിവുള്ളതിനാല്‍ പ്രധാനമന്ത്രി വളരെയെളുപ്പത്തില്‍ എല്ലാവരുമായും അടുത്തു.” -മോദിയുടെ വ്യക്തിപ്രഭാവത്തെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ പറയുന്നു. താന്‍ സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നുവെന്നും ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ പറഞ്ഞു.
ഒരു കാലത്ത് ബോളിവുഡ് അടക്കിവാണ രാജ് കപൂര്‍ കുടുംബത്തില്‍ നിന്നുള്ള ഈ ഇളംതലമുറക്കാരനും സിനിമാജീവിതം തുടക്കത്തില്‍ പരീക്ഷണമായിരുന്നു. ആദ്യ രണ്ട് സിനിമകള്‍ വഴിക്കുവഴിക്കും പൊട്ടി.
രണ്ട് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഇനി രാഷ്ട്രീയത്തില്‍ പ്രവേശിച്ചാലോ എന്ന ഒരു ചിന്തയുണ്ടായി. പക്ഷെ സൃഷ്ടി…അഭിനയം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളാണ്. “രാഷ്ട്രീയത്തില്‍ നമ്മള് ജനങ്ങളുടെ ആള് ആയിരിക്കേണ്ടതുണ്ട്. അത് എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഞാന്‍ കലയില്‍ തന്നെ ഉറച്ചുനിന്നു”. – രണ്‍ബീര്‍ കപൂര്‍ പറയുന്നു. പിന്നീട് അദ്ദേഹം നിരവധി ഹിറ്റുകള്‍ സ്വന്തമാക്കി. അനിമല്‍ ആണ് ഏറ്റവും ഒടുവിലത്തെ ഹിറ്റ് സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: