തിരുവനന്തപുരം: സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടന ഇതിന് അനുവാദം നല്‍കുന്നുണ്ട്. താന്‍ എതിര്‍ക്കുന്നത് തെരുവ് യുദ്ധത്തെയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഹൈക്കോടതി നടപടി ഗവര്‍ണര്‍ക്കുള്ള തിരിച്ചടിയല്ല. സര്‍വകലാശാലകളില്‍ വിസിമാര്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് പറയേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക സര്‍വകലാശാലയിലും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലും ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റികളുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ കോടതി ഗവര്‍ണറോട് വിശദീകരണം തേടിയിരുന്നു. നേരത്തെ കുഫോസ്, എംജി സര്‍വകലാശാല, കേരള സര്‍വകലാശാല, തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിമാരെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികളെ മാത്രം ഉള്‍പ്പെടുത്തിയാണ് ആറ് സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് എന്നായിരുന്നു സര്‍വകലാശാലകളിലെ സെനറ്റ് അംഗങ്ങളും സര്‍ക്കാരും ഹൈക്കോടതിയില്‍ വാദിച്ചത്.
അതേസമയം, സര്‍വകലാശാലകളോട് പ്രതിനിധികളെ അറിയിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒഴിവുകഴിവുകള്‍ പറഞ്ഞ് ആവശ്യം നീട്ടിക്കൊണ്ടു പോവുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ഗവര്‍ണറുടെ അറിയിച്ചു. കക്ഷികള്‍ മറുപടി അറിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു മാസത്തേക്കാണ് ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: