തൃശ്ശൂർ: കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ അനീഷ് ആന്റണി എന്ന മരട് അനീഷിനെ വെറുതെ വിട്ട് കോടതി. ചാവക്കാട് അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് കോടതിയാണ് കുന്നംകുളത്ത് കുഴൽപ്പണം തട്ടിയെടുത്ത കേസില്‍ അനീഷിനെ വെറുതെ വിട്ടത്. ബസ് യാത്രക്കാരനായ യുവാവിന്റെ എട്ടര ലക്ഷം രൂപയാണ് മരട് അനീഷും സംഘവും കവർന്നെടുത്തത് എന്നായിരുന്നു പരാതി. സിനിമാ സ്റ്റൈലിൽ കാർ കുറുകിയിട്ടായിരുന്നു അന്ന് കവർച്ച നടത്തിയതെന്നാണ് പരാതിയുണ്ടായിരുന്നത്.
ഡിഎംകെ എംഎല്‍എയെ തോക്കുപയോഗിച്ച് തട്ടിക്കൊണ്ടുപോയ ഗുണ്ട; 45 കേസുകള്‍
സ്പിരിറ്റ് കടത്തിലും ഇംതിയാസ് വധക്കേസിലും ഉള്‍പ്പെടെയുള്ള നിരവധി കേസുകളിലും അനീഷ് ഉള്‍പ്പെട്ടിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് വന്‍ഗുണ്ടാസംഘവും ഇയാള്‍ക്കുണ്ട് . കുഴല്‍പ്പണം, മയക്കുമരുന്ന് കടത്ത്, വധശ്രമം, ഗുണ്ടാ ആക്രണം തുടങ്ങിയ കേസുകളിലാണ് മരട് അനീഷ് നേരത്തെ ഉള്‍പ്പെട്ടിരുന്നത്. തമിഴ്നാട്ടിലെ ഡിഎംകെ എംഎല്‍എയെ തോക്കുള്‍പ്പെടെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് മരട് അനീഷ്. അനീഷിനെതിരെ 45 ഓളം കേസുകള്‍ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്.
മരട് അനീഷിന്റെ വരവ്; കൊച്ചിയില്‍ ആശങ്ക
അനീഷ് കുറ്റം ചെയ്തതുവെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതിനാലാണ് കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അനീഷിനെ വെറുതെ വിട്ടത്. നേരത്തെ സാക്ഷികൾ അനീഷിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു.
. നേരത്തെ പലതവണ മരട് അനീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ വാളയാര്‍ അതിര്‍ത്തിക്ക് സമീപം പൊലീസ് സിനിമാസ്റ്റൈലില്‍ പിടികൂടിയത് വലിയ വാര്‍ത്തയായിരുന്നു. മരട് അനീഷ് പുറത്തുവരുന്നതോടെ കൊച്ചിയില്‍ വീണ്ടും അനീഷിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വേദിയായി മാറുമോ എന്ന ആശങ്ക പൊതുവേയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: