പാലക്കാട്: ആര്‍എസ്എസ് തേനാരി മണ്ഡല് ബൗദ്ധിക് പ്രമുഖ് എ. സഞ്ജിത്തിനെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മൂന്നാംപ്രതി ഇംതിയാസ് അഹമ്മദിന്റെ ജാമ്യാപേക്ഷയാണ്പാലക്കാട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജെ. വിനായക റാവു തള്ളിയത്.
കണ്ണിന് ഗുരുതരമായ രോഗമുണ്ടെന്ന് കാണിച്ചാണ് ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍, പ്രതിക്ക് ആവശ്യമായ എല്ലാ ചികിത്സയും നിലവില്‍ നല്‍കുന്നുണ്ടെന്നും, ജാമ്യഹര്‍ജിയില്‍ പരാമര്‍ശിക്കുന്നതു പോലെയുള്ള ഗുരുതരമായ രോഗാവസ്ഥ പ്രതിക്കില്ലെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ വാദിച്ചു. കൂടാതെ, ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായി സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതി, നിയമത്തിന്റെ യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. തുടര്‍ന്നാണ് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: