കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് താരം ജോഷുവ സൊട്ടിരിയോക്ക് വീണ്ടും പരിക്കെന്ന് റിപ്പോര്‍ട്ട്. തായ്ലാന്‍ഡിലെ പ്രീസീസണ് ക്യാമ്പില്‍ നിന്ന് പരിക്ക് മൂലം ഇന്ത്യയിലേക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. വീണ്ടും പരിക്കേറ്റതോടെ സൊട്ടീരിയോയുടെ കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി സംശയത്തിലായി. താരത്തെ ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യാനാണ് സാധ്യത.
പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ് മുഴുവനായും സൊട്ടീരിയോക്ക് നഷ്ടമായിരുന്നു.പ്രതീക്ഷയോടെ ക്ലബില്‍ എത്തിയ സൊട്ടിരിയോക്ക് കഴിഞ്ഞ സീസണില്‍ പ്രീസീസണ് പരിശീലനത്തില്‍ ആയിരുന്നു പരിക്കേറ്റത്. ഇത്തവണ വീണ്ടും പ്രീസീസണിലാണ് പരിക്ക്.
കേരള ബ്ലാസ്റ്റേഴ്സില്‍ 2025 വരെ നീണ്ടു നില്ക്കുന്ന കരാറാണ് സൊട്ടീരിയോക്ക് ഉളളത്.വിംഗറായും സ്ട്രൈക്കറായും കളിക്കുന്ന താരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: