ആലുവ : കർക്കിടകവാവിനോടനുബന്ധിച്ചുള്ള സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ഒരുക്കാൻ പോലീസ് പൂർണ്ണസജ്ജമാണെന്ന് ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേന പറഞ്ഞു.
ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന കോഡിനേഷൻ മീറ്റിംഗിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. ഗതാഗതകുരുക്കും ആൾ തിരക്കും ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനവും ചെയ്യേണ്ടതായ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.
ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ, ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ്, അലുവ ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, തിരുവിതാംകൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.ആർ. ജ്യോതി, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ ഐ.ബി. രഘു, രാധാകൃഷ്ണൻ, ഇറിഗേഷൻ എ.ഇ മാരായ ജി.ഗിരീഷ്, നവാസ് യൂസഫ്, മൈനർ ഇറിഗേഷൻ ഓവർസിയർമാരായ എം.ഷൈനി, ജെറിൻ ജോസ്, വാട്ടർ അതോറിറ്റി എ ഇ സൗമ്യ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.
ഇവർക്ക് പുറമെ ആലുവ മുനിസിപ്പാലിറ്റിയിലെ വി.എം.സീന, പിഡബ്ല്യുഡി റോഡ്സിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് ബഷീർ, ആലുവ മീഡിയ ക്ലബ് സെക്രട്ടറി എം ജി സുബിൻ, ടൂറിസം മാനേജർ ജോസഫ് ജോൺ,പിഡബ്ല്യുഡി ബിൽഡിങ്സിലെ എ.ഇ.പ്രിൻസ്.വർഗീസ്, ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസ്, കെഎസ്ആർടിസി ഇൻസ്പെക്ടർ കെ.എം.രാജീവ്, കെഎസ്ഇബി എ ഇ ബി.വി. റസൽ,എക്സൈസ് ഇൻസ്പെക്ടർ അഭിദാസൻ,റെയിൽവേ പോലീസ് ഇൻസ്പെക്ടർ ക്രിസ്പിൻ സാം, ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ ഡിപ്പാർട്ട്മെൻറ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: