കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ കിക്കോഫ് ശനിയാഴ്ച. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സും ഡൗണ്ടൗണ് ഹീറോസ് എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരം ശനിയാഴ്ച വൈകീട്ട് ആറിന് വിവേകാനന്ദ യുബ ഭാരതി ക്രിരംഗംന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടം മുംബൈ സിറ്റി എഫ്സിക്കെതിരെയാണ്. ആഗസ്ത് ഒന്നിനാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. പഞ്ചാബ് എഫ്സിയും സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സ് എഫ്ടിയും ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റ് എതിരാളികള്‍. ഇത്തവണയും നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുക.
27ന് തുടങ്ങുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആഗസ്ത് 18ന് ഗ്രൂപ്പ് എയിലെ മോഹന്‍ ബഗാന് എസ്ജി- ഈസ്റ്റ് ബംഗാള്‍ എഫ്സി മത്സരത്തോടെ സമാപിക്കും. നോക്കൗട്ട് മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.
24 ടീമുകളാണ് ആകെയുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍), ഐ ലീഗ്, പിന്നെ ഭാരതം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള സായുധ സേനകളും മത്സരത്തിന്റെ ഭാഗമാകും.
ഗ്രൂപ്പ് എ: മോഹന്‍ ബഗാന് എസ്ജി, ഈസ്റ്റ് ബംഗാള്‍ എഫ്സി, ഇന്ത്യന്‍ എയര്‍ ഫോഴ്സ് എഫ്ടി, ഡൗണ്ടൗണ് ഹീറോസ് എഫ്സി
ഗ്രൂപ്പ് ബി: ബെംഗളൂരു എഫ്സി, ഇന്റര്‍കാശി, ഇന്ത്യന്‍ നേവി എഫ് ടി, മുഹമ്മദന്‍ എസ് സി
ഗ്രൂപ്പ് സി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മുംബൈ സിറ്റി, പഞ്ചാബ് എഫ്സി, സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്സ് എഫ്ടി
ഗ്രൂപ്പ് ഡി: ജംഷെഡ്പുര്‍ എഫ്സി, ചെന്നൈയിന് എഫ്സി, ഇന്ത്യന്‍ ആര്‍മി എഫ്ടി, ബംഗ്ലാദേശ് ആര്‍മി എഫ്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: