ആഗസ്റ്റ് 7 ന് ടാറ്റ കര്‍വ്വ് രംഗത്തെത്തും എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യത്തെ തിരഞ്ഞെടുത്ത ടാറ്റ ഡീലർഷിപ്പുകളിൽ കര്‍വ് ബുക്കിംഗ് തുടങ്ങിയതായും പറയുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ ഇടത്തരം എസ്യുവികളെ ടാറ്റാ കര്‍വ് വെല്ലുവിളിക്കുന്നു. ടാറ്റയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ്യുവിയാണിത്. കൂപ്പെ കാറുകളേത് പോലെ നീളമില്ലാത്ത, കുറുകിയ പിന്‍ഭാഗമാണ് ടാറ്റ കര്വിന്റേത്. അതേ സമയം എസ് യുവിയുടേതായ മസിലുകളും ഉണ്ട്. അതുകൊണ്ട് പേര് ടാറ്റ കൂപ്പെ എസ് യുവി എന്നാണ്. ബേസിക് മോഡല്‍ പത്തര ലക്ഷത്തില്‍ നിന്നും ആരംഭിക്കുന്നു.എല്ലാ ഓപ്ഷനുകളോടും കൂടിയ മോഡലിന് വില 20 ലക്ഷം രൂപയാണ് വില.
ടാറ്റ കർവിന് മൂന്ന് വേരിയന്റുകളുണ്ട്. ഇലക്ട്രിക്ര്, ഡീസല്‍, പെട്രോള്‍ എന്നിവ. പെട്രോല്‍, ഡീസല്‍ പതിപ്പുകളും, ഇലക്ട്രിക് പതിപ്പുകളും സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്കുന്ന ബാറ്ററികളോടെയാണ് കർവ്വ് വൈദ്യുതികാര്‍ വരിക.
ടാറ്റ കർവിന്റെ ഡീസല്‍-പെട്രോള്‍ മോഡല്‍ വേണ്ട ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. . ആദ്യത്തേതിൽ 115 bhp പരമാവധി കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഉൾപ്പെടുന്നു. ഇതുകൂടാതെ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും നൽകും. ഈ എഞ്ചിൻ പരമാവധി 125 ബിഎച്ച്പി കരുത്തും 225 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും.
കർവ്വിന്റെ വൈദ്യുതി കാറില്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ബാറ്ററിയായിരിക്കും. രണ്ട് തരം ബാറ്ററികളും ഉണ്ടായേക്കുമെന്ന് പറയുന്നു.
10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമായാണ് ടാറ്റ കർവ്വ് വരുന്നത് എന്ന് ടീസറുകൾ സ്ഥിരീകരിക്കുന്നു. ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റം, എസിക്കുള്ള ടച്ച് കൺട്രോളുകൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ടാകും.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ADAS സ്യൂട്ട് ആയിരിക്കും അതിന്റെ സുരക്ഷാ കിറ്റിന്റെ പ്രധാന ഹൈലൈറ്റ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് ഉള്ള 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കൂപ്പെ എസ്യുവിയിൽ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: