കോട്ടയം: കോഴിക്കോട്ട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് ബേക്കറികളില്‍ ആവിഷ്കരിച്ച കളര്ലസ് കോര്‍ണര്‍ എന്ന ആശയം വ്യാപകമാക്കണമെന്ന ആവശ്യം ഉയരുന്നു. കളര്ഫുളളാകുമ്പോള് കാണാന്‍ നല്ല ഭംഗിയാണെങ്കിലും ശരീരത്തിന് ആരോഗ്യകരമല്ലെന്ന സന്ദേശം ഉയര്‍ത്തി ബേക്കറികളിലെ ഒരു ഭാഗം സിന്തറ്റിക് ഫുഡ് കളര്‍ ചേര്‍ക്കാത്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കായി മാറ്റിവക്കുന്ന പദ്ധതിയാണ് കോഴിക്കോട്ട് നടപ്പാക്കിയത്. വാങ്ങാന്‍ വരുന്നവര്‍ക്ക് ഇതിലൂടെ കളര്‍ ചേര്‍ക്കാത്ത ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാനും സിന്തറ്റിക് ഫുഡ് കളര്‍ ചേര്‍ത്ത പലഹാരങ്ങള്‍ വേണ്ടവര്‍ക്ക് അതു വാങ്ങാനും ഇതുവഴി കഴിയും.
ഇടക്കാലത്ത് കോട്ടയം ജില്ലയിലെ ചില ബേക്കറികളും കളര്‍ ചേര്‍ക്കാത്ത പലഹാരങ്ങള്‍ വില്ക്കാന് തുടങ്ങിയിരുന്നു. എന്നാല്‍ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും ഹല്‍വയും ലഡുവും ജിലേബിയും പോലുള്ളവ നിറമുള്ളതു മാത്രമേ വിറ്റുപോകുന്നുള്ളൂ എന്നുമാണ് അവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: