ന്യൂദൽഹി: അത്യുൽപ്പാദന ശേഷിയുള്ള 32 ഇനത്തിൽപ്പെട്ട 109 പുതിയ ഫീൽഡ്, ഹോർട്ടികൾച്ചറൽ വിളകൾ കർഷകർക്കായി പുറത്തിറക്കുമെന്ന് നിർമ്മല സീതാരാമൻ. “കാർഷിക ഗവേഷണത്തെ മാറ്റിമറിച്ചുകൊണ്ട്, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിർമ്മല സീതാരാമൻ.
സ്വകാര്യ മേഖലയ്ക്കും സർക്കാർ മേഖലയ്ക്കും ഡൊമെയ്ൻ വിദഗ്ധർ ഉൾപ്പെടെയുള്ളവർക്കും ചലഞ്ച് മോഡിൽ ധനസഹായം നൽകുമെന്നും അത്തരം ഗവേഷണങ്ങളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കുമെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള ഒരു കോടി കർഷകരെ ഉൾപ്പെടുത്തിയുള്ള ജൈവകൃഷിക്ക് തുടക്കമിടുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി. സർട്ടിഫിക്കേഷനും ബ്രാൻഡിംഗും ഇതിന് ഉറപ്പാക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
ഗവേഷണ സ്ഥാപനങ്ങൾ വഴിയും സന്നദ്ധതയുള്ള ഗ്രാമപഞ്ചായത്തുകൾ വഴിയുമാണ് ഇത് നടപ്പാക്കുക. ആവശ്യാനുസരണം 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി. പ്രധാന ഉപഭോഗ കേന്ദ്രങ്ങളോട് ചേർന്ന് വൻതോതിലുള്ള പച്ചക്കറി ഉൽപ്പാദനം വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പച്ചക്കറി വിതരണ ശൃംഖലകൾക്കായി കർഷക ഉൽപാദക സംഘടനകൾ, കൂടുകൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: