കാസര്‍ഗോഡ്: കഴുത്തിലെ ഷാള്‍ ഗ്രൈന്ഡറില് കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. കുമ്പള ചെറുവാട് ഇസ്മയിലിന്റെ ഭാര്യ നഫീസ (53) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ഇസ്മായില്‍ ശബ്ദം കേട്ട് വന്ന് നോക്കിയപ്പോള്‍ നഫീസ ഷാള്‍ കുടുങ്ങി പിടയുന്ന കാഴ്ചയായിരുന്നു.
ഇസമയില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി ഗ്രൈന്‍ഡര്‍ ഓഫ് ചെയ്ത് നഫീസയെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.
കാസര്‍ഗോഡ് ആണങ്കൂര്‍ സ്വദേശിനിയാണ് നഫീസ.വര്‍ഷങ്ങളായി പെറുവാട് താമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് മക്കളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: