പാലക്കാട്: മലപ്പുറത്ത് പതിനാലുകാരന് നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി തമിഴ്നാട്. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്പോസ്റ്റുകളിലും രാവിലെ മുതല്‍ തമിഴ്നാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങി.
വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതിയും ശരീരോഷ്മാവും പരിശോധിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. യാത്രക്കാരുടെ ആരോഗ്യ സ്ഥിതി ഉറപ്പാക്കിയ ശേഷം മാത്രമേ തുടര്‍ യാത്ര അനുവദിക്കൂയെന്നും അധികൃതര്‍ പറഞ്ഞു.
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള ബസുകള്‍, ചരക്കുലോറികള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. മാത്രമല്ല, പനിയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മടക്കി അയക്കാനും തമിഴ്നാട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: