ചേര്‍ത്തല: യോഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാപാലികരെ തിരിച്ചറിയാനും ഇവര്‍ക്കെതിരായി ഒന്നിച്ച് പ്രവര്‍ത്തിക്കാനും സമുദായാംഗങ്ങള്‍ തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗുരുനാരായണ സേവാനികേതന്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഗുരുനാരായണ ധര്‍മസമന്വയ ശിബിരവും ഗുരുപൂര്‍ണിമാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വള്ളം മുങ്ങാന്‍ നേരത്ത് കിളവിയെ പിടിച്ച് വെള്ളത്തിലിട്ട് രക്ഷപ്പെടുന്ന രീതിയാണ് സിപിഎം ഇപ്പോള്‍ തുടരുന്നത്. സത്യം വിളിച്ചു പറയുന്നതു കൊണ്ടാണ് തന്നെ കൂട്ടായി ആക്രമിക്കാന്‍ ശ്രമിക്കുന്നത്. ജനകീയ ബന്ധമില്ലാത്ത, ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലുമില്ലാതിരുന്ന എ.എം. ആരിഫിനെ മത്സരപ്പിച്ചതോടെ വലിയ തിരിച്ചടിയാണ് എല്‍ഡിഎഫിന് നേരിടേണ്ടി വന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് എം. വി. ഗോവിന്ദന് എസ്എന്ഡിപിയോഗത്തേയും ശ്രീനാരായണ പ്രസ്ഥാനങ്ങളേയും കടന്നാക്രമിക്കുന്നത്. രാഷ്ട്രീയമായ വീതംവെപ്പില്‍ പിന്നാക്ക ഈഴവാദി വിഭാഗങ്ങള്‍ തഴയപ്പെട്ടുയെന്നത് വാസ്തവമാണ്. എല്‍ഡിഎഫിന്റെ ജീവനാഡിയായ അടിസ്ഥാനവര്‍ഗത്തെ തള്ളിപ്പറയുന്ന രീതി ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചേര്‍ത്തല യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ ടി. അനിയപ്പന് അധ്യക്ഷനായി. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന് ശിബിരസന്ദേശം നല്കി. അമ്പലപ്പുഴ യൂണിയന് പ്രസിഡന്റ് പി. ഹരിദാസ്, അടൂര്‍ യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. മണ്ണടി മോഹനന്, ചേര്‍ത്തല മേഖല ചെയര്മാന് കെ.പി. നടരാജന്, പാണാവള്ളി മേഖല ചെയര്മാന് കെ.എല്‍. അശോകന്, അരൂര്‍ മേഖല കണ്‍വീനര്‍ കെ.എം. മണിലാല്‍, ചേര്‍ത്തല മേഖല വൈസ് ചെയര്മാന്മാരായ പി.ജി. രവീന്ദ്രന്, പി.ഡി. ഗഗാറിന്, മേഖല കമ്മിറ്റി അംഗം ജെ.പി. വിനോദ്, ട്രസ്റ്റ് സെക്രട്ടറി ടി. സുനില്‍കുമാര്‍, ട്രസ്റ്റി സി.എ. ശിവരാമന് ന്യൂദല്‍ഹി എന്നിവര്‍ സംസാരിച്ചു.
സേവാ നികേതന്‍ ട്രസ്റ്റി ടി.എസ്. രാജേന്ദ്ര പ്രസാദ് സ്വാഗതവും സാനന്ദ് ചേര്‍ത്തല നന്ദിയും പറഞ്ഞു. ഗുരുനാരായണ ധര്‍മസമന്വയ ശിബിരത്തില്‍ ഭഗവാന് വേദവ്യാസനും ശ്രീനാരായണ മാമുനിയും എന്ന വിഷയം ആചാര്യ കൃഷ്ണപൈ അവതരിപ്പിച്ചു. കെ.എന്‍. ബാലാജി ഗുരുവന്ദനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: