ഗുരുവില്ലാതൊരു പൊരുളില്ല
ഗുരുവില്ലാതരുള് നേടില്ല!
ഗുരുവും ഈശനു മൊന്നാണേലും
ഗുരുവോ ഈശനു പരമല്ലോ!
ഗുരുവിനെ അറിയാനെളുതല്ല
ഗുരുവരുള്‍ നേടാനെളുതല്ല
ഗുരുത്വമാര്ന്നൊരു തത്വം,
ഗുരുവോ മഹത്വ മാര്ന്നൊരു സത്യം!
ഗുണങ്ങള്‍ ചേര്‍ന്നൊരു രൂപം
ഗുഹ്യതയാര്ന്നൊരു ഭാവം!
ഗുരുത്വമില്ലേലറിവതുമില്ല
ഗുരുവോ പരമബ്രഹ്മം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: