തൃക്കാക്കര: സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ തൊഴിലിടങ്ങളിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കില്‍ എല്ലാപേരും ഹാപ്പിയല്ല. ഫക്ടറീസ് ജീവനക്കാര്‍ സന്തോഷത്തിലായപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷം അത്ര പോര. അതീവ സന്തോഷവാന്മാരോടൊപ്പം തൃപ്തരല്ലാത്തവരുമുണ്ടായി. പുരുഷ ജീവനക്കാരുടെ കാര്യത്തില്‍ സന്തോഷവാന്മാരെക്കാള് സംതൃപ്തരാണ് കൂടുതല്‍.
39.77ശതമാനം. 1.14ശതമാനം പേര് ഒട്ടും സന്തോഷവാന്മാരല്ല. ചിലപ്പോള്‍ മാത്രം തങ്ങള്‍ സന്തോഷവാന്മാരാകുന്നത് 9.09 ശതമാനം. ഓഫീസ് മേധാവികളില്‍ 43.48 ശതമാനം പേര് തൊഴിലിടങ്ങളില്‍ സന്തോഷവാന്മാരാണ്. 13.04ശതമാനം പേര് ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാകുന്നു. തൊഴിലിടങ്ങളില്‍ ഏറ്റവും അധികം സന്തോഷവാന്മാരാണെന്ന് കണ്ടെത്തിയത് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥരെയാണ്. ഗസറ്റഡ് ഉദ്യോഗസ്ഥരില്‍ 6.67ശതമാനം പേര് ചിലപ്പോള്‍ മാത്രം സന്തോഷവാന്മാരാകുന്നു.
നോണ്‍ ഗസറ്റഡ് സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥരില്‍ ചിലപ്പോള്‍ മാത്രം സന്തോഷമുള്ളവര്‍ 2.94ശതമാനം പേരും ഒട്ടും സന്തോഷം ഇല്ലാത്തവര്‍ 0.64ശതമാനം പേരുമാണ്. അംഗനമാര്‍ക്ക് അതിരില്ലാസന്തോഷം. വനിത ജീവനക്കാരില്‍ 44.3ശതമാനം പേര് തൊഴിലിടങ്ങളില്‍ സന്തോഷവതികളാണ്. ചിലപ്പോള്‍ സന്തോഷ വതികളാകുന്നത് 5.06ശതമാനം പേരും 1.27 ശമതാനം ഒട്ടും സന്തോഷവതികളല്ലെന്ന് രേഖപ്പെടുത്തി.
തൊഴിലിടങ്ങളിലെ ആശയ വിനിമയം, മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരുമായുള്ള ബന്ധം, തൊഴില്‍ സുരക്ഷ തുടങ്ങി എട്ട് സൂചകങ്ങളിലായാണ് ഉദ്യോഗസ്ഥരില്‍ നിന്നും സര്‍വേയ്ക്കായി വിവരങ്ങള്‍ ശേഖരിച്ചത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തിലാണ് സര്‍വേ സംഘടിപ്പിച്ചത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹാപ്പിനെസ് സര്‍വേയുടെ റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രകാശനം ചെയ്തു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആശ സി. എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: