ശ്രീനഗർ: കുപ്വാര ജില്ലയിലെ കേരാൻ സെക്ടറിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ഓസ്ട്രിയൻ നിർമിത ബുൾപപ്പ് ആക്രമണ റൈഫിളായ സ്റ്റെയർ എയുജി ഉൾപ്പെടെ വൻ ആയുധശേഖരം കണ്ടെടുത്തു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് സ്റ്റെയർ എയുജി (ഓസ്ട്രിയൻ നിർമ്മിത ബുൾപപ്പ് ആക്രമണ റൈഫിൾ), എകെ സീരീസ് റൈഫിൾ, അഞ്ച് ഗ്രനേഡുകൾ, മറ്റ് സാമഗ്രികൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്തതായി ഒരു സൈനിക ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.
കേരൻ സെക്ടറിലെ നിയന്ത്രണ രേഖയിൽ ഭീകരവാദികൾ നുഴഞ്ഞുകയറുന്നതായി ജൂലൈ 17 ന്, ജമ്മുകശ്മീർ പോലീസിൽ നിന്ന് വിശ്വസനീയമായ വിവരം ലഭിക്കുകയും ഇത് രഹസ്യാന്വേഷണ ഏജൻസികൾ കൂടുതൽ സ്ഥിരീകരിക്കുകയും ചെയ്തു. ജൂലൈ 18 ന് നിയന്ത്രണരേഖയുടെ വശത്ത് മരങ്ങൾക്കിടയിലൂടെ രണ്ട് ഭീകരരുടെ നീക്കം സേന നിരീക്ഷിച്ചിരുന്നു. തുടർന്ന് സൈന്യം തീവ്രമായ വെടിവയ്പ്പിലേക്ക് നീങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
രൂക്ഷമായ വെടിവയ്പ്പിൽ രണ്ട് വിദേശ തീവ്രവാദികളെ നിർവീര്യമാക്കുകയും കൂടുതൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇവരിൽ നിന്ന് പാകിസ്ഥാൻ ഐഡൻ്റിറ്റി കാർഡിന് പുറമെ ആയുധങ്ങളും മറ്റ് കുറ്റകരമായ വസ്തുക്കളും വീണ്ടെടുക്കുന്നതിലേക്ക് നയിച്ചുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: