ആലപ്പുഴ: കാമ്പസ് ഫ്രണ്ട് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയ എബിവിപി ചെങ്ങന്നൂര്‍ നഗര്‍ പ്രസിഡന്റായിരുന്ന വിശാല്‍ വധക്കേസിലെ സാക്ഷി വിസ്താരം മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി പൂജ പി.പി. മുമ്പാകെ ഇന്നു പുനരാരംഭിക്കും.
2012 ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിന് മുന്‍വശം നവാഗതരെ സ്വാഗതം ചെയ്യുന്നതിനിടെയാണ് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിശാല്‍ ഉള്‍പ്പെടെയുള്ള എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്. സംഭവത്തില്‍ ഗുരുതരമായ പരിക്കേറ്റ വിശാല്‍ പിറ്റേന്ന് കോട്ടയം മെഡി. കോളജ് ആശുപത്രിയില്‍ മരിച്ചു. വിശാലിനോടൊപ്പം കുത്തേറ്റ വിഷ്ണു പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ ദീര്‍ഘനാളത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ നിലയിലേക്ക് എത്തിയത്.
കേസില്‍ ദ്യക്സാക്ഷിയായ വിനു ശേഖറിന്റെ സാക്ഷി വിസ്താരമാണ് ശനിയാഴ്ച നടക്കുന്നത്. കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായ അഡ്വ. പ്രതാപ് ജി. പടിക്കല്‍ നടത്തിയ ചീഫ് വിസ്താരത്തില്‍ സംഭവ ദിവസം നടന്ന കാര്യങ്ങള്‍ വിശദമായി വ്യക്തമാക്കിയ സാക്ഷി കോടതിയിലുള്ള പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ക്രോസ് വിസ്താരത്തിനായി കേസ് വിസ്താര തീയതി പുനഃക്രമീകരിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്,
ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: