തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വീണ്ടും രോഗിയും വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി. സ്കാനിലേക്കുള്ള ലിഫ്റ്റിലാണ് ഇരുവരും കുടുങ്ങിയത്. സംഭവം അറിഞ്ഞ് മെഡിക്കൽ കോളേജ് പോലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിനുശേഷമാണ് ഇവരെ പുറത്തെത്തിച്ചത്.
ലിഫ്റ്റിൽ കുടുങ്ങിയതോടെ ഡോക്ടർ അലാറം മുഴക്കുകയും അവിടെയുണ്ടായിരുന്ന ടെക്നീഷ്യന്മാർ എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയുമായിരുന്നു. സ്ട്രക്ചറിൽ കിടത്തിയിരിക്കുകയായിരുന്നു രോഗി. ലിഫ്റ്റിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തി. കൂടുതൽ ടെക്നീഷ്യന്മാർ എത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമേ ഇനി രോഗികളെ പ്രവേശിപ്പിക്കൂവെന്ന് അധികൃതർ പറഞ്ഞു.
കാലപ്പഴക്കം ചെന്ന ലിഫ്റ്റുകൾ ഇപ്പോഴും ആശുപത്രിയുടെ പലഭാഗത്തും ഉണ്ട്. ഇത് സമയത്തിന് അറ്റകുറ്റപ്പണികൾ നടത്താറില്ല എന്നതിന്റെ തെളിവാണ് പുതിയ സംഭവവും വിരൽ ചൂണ്ടുന്നത്. കഴിഞ്ഞദിവസം ഉള്ളൂര്‍ സ്വദേശി രവീന്ദ്രന്‍ എന്ന രോഗി 42 മണിക്കൂര്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. ഉച്ചയ്‌ക്ക് 12 മണിയോടെ ലിഫ്റ്റില്‍ അകപ്പെട്ട ഇദ്ദേഹത്തെ പുറത്തെത്തിച്ചത് തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: