മുംബൈ: മുകേഷ് അംബാനിയുടെ മകന് അനന്ത് അംബാനിയുടെ വിവാഹത്തിന് അനുഗ്രഹാശിസ്സുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. വധൂവരന്മാരായ അനന്ത് അംബാനിയേയും രാധികാ മര്‍ച്ചന്റിനെയും പ്രധാനമന്ത്രി അനുഗ്രഹിച്ചു. നവവധൂവരന്മാര്ക്ക് മോദി ഒരു സമ്മാനവും നല്കി.
പ്രധാനമന്ത്രി മോദി മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിന് എത്തുന്നതിന്റെ വീഡിയോ:
Grand Ambani wedding pm Modi sir is giving blessings #AmbaniFamilyWedding pic.twitter.com/qmt3bvi3JQ
— Dr Gautam Bhansali (@bhansaligautam1) July 13, 2024
ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ‘ശുഭ് ആശിര്‍വാദ്’ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ചടങ്ങിനെത്തിയ പ്രധാനമന്ത്രി മോദിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും വേദിയിലേക്ക് ആനയിച്ചു. ഒരു ചെറിയ ഇടവേള മാത്രമാണ് മോദി വിവാഹവേദിയില്‍ സംബന്ധിച്ചത്.
നേരത്തെ മഹാരാഷ്ട്രയില്‍ എത്തിയ പ്രധാനമന്ത്രി ഒട്ടേറെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 11 സീറ്റുകളും പിടിച്ചെടുത്ത് എന്‍ഡിഎ മുന്നണി വന്‍ മുന്നേറ്റം നടത്തിയ ശുഭസമയത്താണ് മോദി മഹാരാഷ്ട്രയില്‍ എത്തിയത്. വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനലായാണ് ഈ നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ കണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: