കോട്ടയം: സംസ്ഥാനത്ത് എലിപ്പനി ബാധിതരില്‍ നല്ലൊരു പങ്കും തൊഴിലുറപ്പ് തൊഴിലാളികളാണെന്ന് കണ്ടെത്തല്‍. അതിനാല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്‌ക്ക് 40 ജോഡി ഗംബൂട്ടും 80 ജോഡി കൈയുറയും വാങ്ങി നല്‍കാന്‍ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജലസംരക്ഷണ പദ്ധതികളുടെ ഭാഗമായുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് എലിപ്പനി കൂടുതലായി പിടിപെടുന്നത്. ഫണ്ടിന്റെ അപര്യാപ്ത മൂലം ഇവര്‍ക്ക് സുരക്ഷാ സാമഗ്രികള്‍ വാങ്ങി നല്‍കുന്നതില്‍ നിന്നും മിക്ക തദ്ദേശസ്ഥാപനങ്ങളും വിട്ടുനില്‍ക്കുകയായിരുന്നു. പകര്‍ച്ചവ്യാധികള്‍ പടരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. തൊഴിലാളികള്‍ ഇതുവരെ സ്വന്തം നിലയില്‍ ഇത് വാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: