ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്ഥാന് ലോകബാങ്കില്‍ നിന്നുള്ള വായ്പ കിട്ടിയാലേ രക്ഷയുള്ളൂ. അതിന് വേണ്ടി കടംകൊടുത്താലും പാകിസ്ഥാന് അത് തിരിച്ചടക്കാന്‍ കഴിവുണ്ടെന്ന് വരുത്താന്‍ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള നെട്ടോട്ടത്തിലാണ് പാകിസ്ഥാന് സര്‍ക്കാര്‍. ഇതിന് അവര്‍ എളുപ്പം കണ്ടെത്തിയ വഴി ജനങ്ങളുടെ നിത്യോപയോഗസാധനങ്ങള്‍ക്ക് വന്‍നികുതി ഏര്‍പ്പെടുത്തുക എന്നതാണ്.
ഇക്കഴിഞ്ഞ ബജറ്റില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് പോലും കനത്ത നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ് പാകിസ്ഥാന് സര്‍ക്കാര്‍. കനത്ത നികുതി കാരണം പാലിന്റെ വില കുത്തനെ ഉയര്‍ന്നു. ഫാഷന്റെ തലസ്ഥാനമായ ഫ്രാന്‍സിലെ പാരീസിലെ പാല്വിലയേക്കാള് അധികം വില ഇപ്പോള്‍ പാകിസ്ഥാനില്‍ കൊടുക്കണം. അത്രയ്ക്കുണ്ട് പാകിസ്ഥാനിലെ പാലിന്റെ നികുതി. പാക്കേജ് ചെയ്ത പാലിന് 18 ശതമാനം നികുതിയാണ് പുതിയ ബജറ്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാക് ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബ് ആണ് പുതിയ ബജറ്റില്‍ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാല് വില ലിറ്ററിന് 370 രൂപ (1.33 ഡോളര്‍) ആയി. അതേ സമയം യൂറോപ്യന്‍ നഗരങ്ങളായ പാരീസില്‍ ഒരു ലിറ്റര്‍ പാലിന് വരെ 1.21 ഡോളറും (330 രൂപ), ആംസ്റ്റര്‍ഡാമില്‍ 1.29 ഡോളറും (353 രൂപ), മെല്‍ബോണില്‍ 1.08 ഡോളറും (300 രൂപ) എന്നിങ്ങനെയേ പാല്വിലയുള്ളൂ.
ഗോതമ്പ്, മറ്റ് ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം എന്നിവയുടെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നു. ജീവിതം ചൂടുപിടിച്ചതോടെ കലാപവും കത്തിപ്പടരുകയാണ്. എങ്ങും അസ്വസ്ഥരായ ജനം പ്രശ്നങ്ങള്‍ കത്തിപ്പൊക്കുന്നു. തമ്മില്‍ തല്ലുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: