മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനല്‍ പോരാട്ടമായി വിശേഷിപ്പിച്ചിരുന്ന മഹാരാഷ്ട്രയിലെ 11 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വന്‍ വിജയം. 11ല്‍ ഒമ്പത് സീറ്റുകളും നേടിയത് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ്. ബിജെപി മാത്രം അഞ്ച് സീറ്റുകള്‍ നേടി. ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാദിയ്ക്ക് കിട്ടിയത് ആകെ രണ്ട് സീറ്റുകളാണ്.
ഇതോടെ ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആയ ദേവേന്ദ്ര ഫഡ് നാവിസിന് വന്‍ അഭിനന്ദനപ്രവാഹമാണ്. അദ്ദേഹം ഒരുക്കിയ തെരഞ്ഞെടുപ്പ് തന്ത്രം ഫലിച്ചുവെന്നാണ് രാഷ്ട്രീയ വിശകലനവിദഗ്ധര്‍ പറയുന്നത്.
ഇതോടെ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മഹാവികാസ് അഘാഡി അവരുടെ ശക്തി തെളിയിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബജറ്റില്‍ ഒരു പിടി സാമൂഹ്യവികസനത്തിനുതകുന്ന പദ്ധതികള്‍ മഹായുതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ സ്വീകരണമാണ് ലഭിച്ചത്.21 മുതല്‍ 65 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് 1500 രൂപ വീതം പെന്ഷന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് വലിയ സ്വീകാര്യതയായിരുന്നു. ഈ പദ്ധതിയില്‍ അംഗമാകാന്‍ സ്ത്രീകളുടെ നീണ്ട ക്യൂവാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍. ഇതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്ന് കരുതുന്നു. ഏക് നാഥ് ഷിന്‍ഡേ- ഫഡ് നാവിസ്- അജിത് പവാര്‍ കൂട്ടുകെട്ട് ഫലിക്കുന്നു എന്നതിന്റെ സൂചനയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: