കൊച്ചി: നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി നല്കിയ ഹര്‍ജി ഹൈക്കോടതി വിശദ വാദത്തിനായി മാറ്റി. ജസ്റ്റിസ് സി. എസ്. ഡയസ് ഹര്‍ജി വിശദ വാദത്തിനായി 19ന് വീണ്ടും പരിഗണിക്കും.
പുതുച്ചേരി വാഹന രജിസ്ട്രേഷന് വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: