പത്തനംതിട്ട: സിപിഎമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് ‘ രാഷ്ട്രീയമായി’ ഒരുപാട് കേസുകള്‍ കാണുമെന്ന് പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു .
പാര്‍ട്ടിയിലേക്ക് വന്നവരുടെ കേസുകള്‍ രാഷ്ട്രീയപരമാണെന്നും അവയൊക്കെ ഒത്തുതീര്‍പ്പാക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേര്‍ന്ന് കേസ് ഒഴിവാക്കാന്‍ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.
എസ്എഫ്ഐക്കാരെ ആക്രമിച്ചതടക്കം വധശ്രമത്തിന് കേസുള്പ്പെടെയുളളവരെയാണ് മന്ത്രി വീണ ജോര്‍ജും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സി പി എമ്മിലേക്ക് സ്വീകരിച്ചത്. ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കി നല്‍കാമെന്ന വ്യവസ്ഥയിലാണ് പ്രതികളെ ഉള്‍പ്പെടെ സി പി എമ്മിലെത്തിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ഇത് ശരിവയ്ക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍.
കാപ്പ കേസ് പ്രതി ശരണ്ചന്ദ്രന്, വധശ്രമക്കേസിലെ പ്രതി സുധീഷ് എന്നിവരെ ഉള്‍പ്പെടെയാണ് മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേര്‍ന്ന് സ്വീകരിച്ചത്. പാര്‍ട്ടിയിലെത്തിയവരില്‍ ഒരാള്‍ രണ്ട് ദിവസത്തിനകം കഞ്ചാവ് കേസിലും പിടിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: