തിരുവനന്തപുരം: മനുഷ്യ-വന്യമൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് സിഎജിയുടെ റിപ്പോര്‍ട്ട്. വനേതര ഭൂമി വേര്‍തിരിക്കുന്നതിലും ആനത്താരകള്‍ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വനമേഖലയിലെ അധിനിവേശ സസ്യങ്ങള്‍ നശിപ്പിച്ചില്ല, മൃഗങ്ങള്‍ക്ക് ഉള്‍ക്കാട്ടില്‍ വെള്ളവും ഭക്ഷണവും ഉറപ്പാക്കിയില്ല എന്നീ കാര്യങ്ങളും സിഎജി എടുത്തുപറയുന്നു.
സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയാന്‍ കാര്യമായ സര്‍ക്കാര്‍ നടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നാണ് വിമര്‍ശനം. വയനാട്ടില്‍ വനഭൂമി കുറഞ്ഞു. 1811.35 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയില്‍ 949.49 ചതുരശ്ര കിലോമീറ്റര്‍ കുറവാണുണ്ടായത്. മനുഷ്യന്റെ കടന്നുകയറ്റം കാരണമാണ് വന്യമൃഗശല്യം രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ 2017 മുതല്‍ 2021 വരെ 29,798 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണങ്ങള്‍ക്കിരയായി 445 പേര്‍ക്ക് ജീവന് നഷ്ടമായി. വയനാട്ടില്‍ മാത്രം ഇത്തരത്തില്‍ 6,161 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുഴുവന്‍ കേസുകളിലെ 12.48 ശതമാനവും വയനാട്ടില്‍ നിന്നാണെന്നും സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: