കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ നാലു വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ സര്‍വകലാശാലയ്ക്ക് വിശദീകരണം നല്‍കിയെന്ന് പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്കര്‍.സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സര്‍വകലാശാല പ്രിന്‍സിപ്പാളിന്റെ വിശദീകരണം തേടിയത്.
വിശദീകരണം തേടി കത്ത് കിട്ടിയ ഉടന്‍ വിശദീകരണം നല്‍കിയെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. സസ്പെന്ഷന് നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടിയാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്.
അതേ സമയം കോളേജിലേക്ക് നടത്തിയ പ്രകടനത്തിനിടെ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.
നാല് വര്‍ഷ ബിരുദ കോഴ്സിനെ കുറിച്ച് പുതിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ അനധികൃതമായി ഹെല്പ് ഡെസ്ക് സ്ഥാപിച്ചത് മാറ്റണമെന്ന് പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടപ്പോള്‍ പുറത്ത് നിന്നുളള എസ് എഫ് ഐക്കാരടക്കം പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: