ഗാന്ധിയെ ‘മഹാത്മ’ എന്ന ചേർത്ത് വിളിക്കില്ലെന്ന് നടൻ കമൽഹാസൻ. മിസ്റ്റർ ഗാന്ധി. ഞാൻ മഹാത്മാഗാന്ധി എന്നു പറയാറില്ല. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വിമർശകനായാണ് ഞാൻ തുടങ്ങിയത്, പിന്നീട് ഫാനായി. ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനാകാനില്ല. അതിന് ഒരു സാധ്യതയുമില്ല.
പക്ഷേ ഒരു കാര്യം പറയാം, ഗാന്ധിയെ പോലെ ജീവിക്കാൻ അസാമാന്യ ധൈര്യം വേണം. അതും വീര്യം തന്നെയാണ്. സുഭാഷ് ചന്ദ്ര ബോസ് അത് ഉപയോഗിച്ചു, ഗാന്ധി അത് പിടിച്ചുവെച്ചു എന്നു മാത്രം”. “ഈ ലോകത്ത് ഹിംസയും അഹിംസയും ആവശ്യമാണ്. നമ്മൾ എന്തു തിരഞ്ഞെടുക്കുന്നു എന്നതാണ് മുഖ്യം. ഇനി ഗാന്ധിയെ പോലെ ഒരാൾ ജീവിക്കില്ല എന്നു പറയുന്നവരുണ്ട്.
അല്ലെങ്കിൽ അങ്ങനെ ഒരാൾ ജനിക്കില്ല എന്നു പറയുന്നു. അങ്ങനെയുള്ളവർ ഇല്ല എന്ന് ഉറപ്പാണോ. അന്വേഷിച്ച് നോക്കിയിട്ടുണ്ടോ. അങ്ങനെയുള്ളവർ ഉണ്ട്”-കമൽഹാസൻ പറഞ്ഞു. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2-ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: