കല്‍പ്പറ്റ: മീന്‍ വിലകുറച്ചു വിറ്റെന്ന് ആരോപിച്ച് കച്ചവടക്കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. വയനാട് മുട്ടില്‍ ജംഗ്ഷനില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
പെട്ടി ഓട്ടോറിക്ഷയില്‍ മത്സ്യവില്‍പ്പന നടത്തിയ ആളെയാണ് വളഞ്ഞിട്ട് മര്‍ദിച്ചത്. ഇതിന്രെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: