ന്യൂഡല്‍ഹി: ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് സ്ത്രീകള്‍ക്ക് ജോലി നല്കുന്നതില് നിന്ന് തൊഴിലുടമകളെ നിരുല്സാഹപ്പെടുത്താനിടയുണ്ടെന്ന് സുപ്രീം കോടതി. ഇത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. എന്നാല്‍ സംസ്ഥാനങ്ങളോട് കൂടിയാലോചിച്ച് ഈ വിഷയത്തില്‍ നയം രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരിന് പരിഗണിക്കാം. സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ശൈലേന്ദ്ര മണി ത്രിപാഠി നല്കിയ പൊതുതാത്പര്യഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
സുപ്രീം കോടതിക്ക് ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ബന്ധപ്പെട്ടവരുമായും സംസ്ഥാന സര്‍ക്കാരുകളുമായും ഉചിതമായ കൂടിയാലോചനയ്ക്ക് ശേഷം വിഷയം നയ തലത്തില്‍ പരിശോധിക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയ സെക്രട്ടറിയോട് അഭ്യര്‍ത്ഥിക്കാന്‍ ബെഞ്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് കോടതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: