പത്തനംതിട്ട: ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സഹായകമായി ക്ലൗഡ് സാങ്കേതികതയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയര്. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും സുഗമമായി ഉപയോഗിക്കാവുന്നതാണിത്.
വഴിപാട്, ബുക്കിങ്, കലവറ/ സ്റ്റോക്ക്, കാണിക്ക, സംഭാവനകള്‍, സപ്താഹം, ഉത്സവച്ചെലവ്, കല്യാണ മണ്ഡപം, കടകള്‍, ഓഫീസ് ചെലവുകള്‍, ജീവനക്കാരുടെ ശമ്പളം, താത്കാലിക തൊഴിലാളികളുടെ വിവരങ്ങളും വേതനവും തുടങ്ങിയ എല്ലാ വരവ് ചെലവ് കണക്കുകളും ടെമ്പിള്‍ ക്ലിക്ക് സോഫ്റ്റ്വെയറില് കൈകാര്യം ചെയ്യാം. വിവരങ്ങള്‍ എപ്പോഴും സുരക്ഷിതമായിരിക്കും.
ക്ഷേത്രത്തില്‍ ലോക്കല്‍ സെര്‍വര്‍, നെറ്റ് വര്‍ക്കിങ് ചെലവുകളില്ലെന്നതും നേട്ടമാണ്. അധികാരപ്പെടുത്തപ്പെട്ട ക്ഷേത്ര പ്രതിനിധികള്‍ക്ക് കണക്കുകളും അനുബന്ധ കാര്യങ്ങളും എവിടെ നിന്നും എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.
വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും വഴിപാടു വിവരങ്ങളും വരുമാനവും രേഖപ്പെടുത്താം. ഇന്റര്‍നെറ്റിലാണ് പ്രവര്‍ത്തനം എന്നതിനാല്‍ ബുക്കിങ് കൗണ്ടര്‍ എവിടെയും സജ്ജീകരിക്കാം. ഉത്സവം, സപ്താഹം പോലെ തിരക്കേറിയ സമയങ്ങളില്‍ ബുക്കിങ് കൗണ്ടറുകള്‍ കൂട്ടാനുംകഴിയും. പറയ്ക്കെഴുന്നള്ളത്തു പോലെയുള്ള കാര്യങ്ങളില്‍ ക്ഷേത്ര പ്രതിനിധിക്ക് മൊബൈലില്‍ ബില്ലിങ് നടത്താം.
ഓണ്‍ലൈന്‍ ബുക്കിങ് സേവനങ്ങളും ടെമ്പിള്‍ ക്ലിക്കില്‍ ലഭ്യമാണ്. എല്ലാ ഓണ്‍ലൈന്‍ ബുക്കിങ്ങുകളും ക്ഷേത്രത്തിന് സൗജന്യമാണ്. വഴിപാട് തുക ഭക്തരില്‍ നിന്നും നേരിട്ട് ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റുന്നത്.
കേരള സ്റ്റാര്‍ട്ടപ്പ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത വൈഗാ ടെക്നോളോജിസ് ലിമിറ്റഡാണ് സോഫ്റ്റ്വെയര് നിര്‍മ്മിച്ചത്. വിവരങ്ങള്‍ക്ക് 9746234566.
പ്രതികരിക്കാൻ ഇവിടെ എഴുതുക: