കൊച്ചി: ഇന്നലെ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത രാജ്യത്തെ ഭരണ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ അഡ്വ.പി. കൃഷ്ണദാസ്. ഏറ്റവും സുതാര്യമായിട്ടുള്ള അന്വേഷണ സംവിധാനങ്ങള്‍ക്കും തെളിവെടുപ്പിനും വിചാരണ നടപടികള്‍ക്കും ഇത് സാഹചര്യം ഒരുക്കും.
ഇന്ത്യന്‍ ശിക്ഷാനിയമം ഭാരതീയ ന്യായ സംഹിത എന്ന സംവിധാനത്തിലേക്ക് മാറുന്നതോടെ രാജ്യത്ത് നിലവില്‍ ഉണ്ടായിരുന്ന ശിക്ഷാനിയമത്തിലെ 511 വകുപ്പുകള്‍ 358 വകുപ്പുകള്‍ ആയി ചുരുങ്ങി. പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും പുതിയ നിയമത്തിലും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ സാമൂഹിക സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ ഒരു നിയമം കൊണ്ടുവരിക എന്നതാണ് ഭാരതീയ ന്യായ സംഹിതയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ശിക്ഷാനിയമം 1860 കാലാനുസൃതമായ മാറ്റങ്ങളോടെ പരിഷ്കരിച്ച് കൂടുതല്‍ വകുപ്പുകളും വിഷയങ്ങളും കുറ്റകൃത്യങ്ങളും ഉള്‍പ്പെടുത്തിയതാണ് ഭാരതീയ ന്യായ സംഹിതയെന്ന് കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: