ബാര്‍ബഡോസ്: അവിശ്യസനീയമായ തിരിച്ചുവരവ് നടത്തി ഭാരതം ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കി..ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
രോഹിത്തിന്റെ രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടമാണ് ഇത്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിൽ രോഹിത് അംഗമായിരുന്നു. രണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് മാറി. 2007ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ പാക്കിസ്ഥാനെ തകർത്തായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു.
ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ക്വിന്റണ്‍ ഡി കോക്ക് (31 പന്തില്‍ 39), ട്രിസ്റ്റണ്‍ സ്റ്റബ്സ് (21 പന്തില്‍ 31)എന്നിവര്‍ വിജയപ്രതീക്ഷ നല്കുന്ന പ്രകടനം പുറത്തെടുത്തു. ഹാര്‍ദിക് പാണ്ഡ്യ മൂന്നും അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
അർധ സെഞ്ചറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം.15 വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്ര ലോകകപ്പിലെ താരമായി.
ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്ച്ചയൊട ആയിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ റീസ ഹെന്റിക്സ് (നാല്), ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം(നാല്), ട്രിസ്റ്റന്‍ സ്റ്റബ്സ് (31)എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുമ്രയെറിഞ്ഞ രണ്ടാം ഓവറില്‍ റീസ ബോള്‍ഡാകുകയായിരുന്നു. അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ ഋഷഭ് പന്ത് ക്യാച്ചെടുത്ത് മാര്‍ക്രത്തെ പുറത്താക്കി. സ്റ്റബ്സിനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കി.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റണ്‍ സ്റ്റബ്സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. സ്പിന്നര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീം സ്കോര്‍ അമ്പത് കടത്തി. വൈകാതെ കൂട്ടുകെട്ടും അമ്പത് കടന്നു. എന്നാല്‍ 70 ല്‍ നില്‍ക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്കി.
ഡി കോക്കിനെ( 31 പന്തില്‍ നിന്ന് 39 )പുറത്താക്കി അര്ദിപ് നിര്‍ണായകമായ ബ്രേക്ക്ത്രൂ നല്കിയെങ്രിലും ക്ലാസനും മില്ലറും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ പരുങ്ങി.
23 പന്തില്‍ 51 റണ്‍സ് എടുത്ത് ക്ലാസ്സന് ഫൈനല്‍ വേഗമേറിയ അര്ധശതകത്തിനുടമയായി.15-ാമത്് ഒാവര്‍ എറിഞ്ഞ കുല്‍ദിപ് വിട്ടുകൊടുത്തത് 24 റണ്‍സ്. ഇന്ത്യയുടെ കയ്യില്‍ നിന്ന് മത്സരം കൈവിട്ടു.
അടുത്ത ഓവര്‍ എറിഞ്ഞ ബുമ്ര 4 റണ്‍ മാത്രമാണ് വഴങ്ങിയത്. 17-ാം ഒവര്‍ എറിഞ്ഞ ഹാര്‍ദ്ദിഖ് പാണ്ഡ്യ ആദ്യ പന്തില്‍ ക്ലാസ്സനെ (20) പുറത്താക്കിയതോടെ വീണ്ടും ഇന്ത്യയക്ക് പ്രതീക്ഷ കൈവന്നു.
ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ഡേവിഡ് മില്ലര്‍ പുറത്തായതാണു കളിയില്‍ നിര്‍ണായകമായത്. ആദ്യ പന്ത് ഫുൾ ടോസ്സായി മാറി, സർവ്വശക്തിയുമെടുത്ത് മില്ലർ പന്തിനെ ഉയർത്തിയടിച്ചു. സിക്സ് എന്ന് ഗ്യാലറി ഒന്നടങ്കം ഉറപ്പിച്ച് നിമിഷം. ബൗണ്ടറി ലൈനില്‍ സൂര്യകുമാര്‍ യാദവ് അത്ഭുത ക്യാച്ചിലൂടെ മില്ലറെ പുറത്താക്കുകയായിരുന്നു. . വിക്കറ്റോ സിക്സോ എന്ന് തീരുമാനിക്കാൻ തേർഡ് അമ്പയർ ഒരുങ്ങി. ഒടുവിൽ സ്ക്രീനിൽ തെളിഞ്ഞു.ഔട്ട്… ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയായ മില്ലർ കണ്ണീരോടെ പവലിയനിലേയ്ക്ക്. പിന്നീട് നടന്നത് ചടങ്ങുകൾ
അടുത്ത പന്തില്‍ കഗിസോ റബാദ ബൗണ്ടറി നേടി. പിന്നാലെ സിംഗിള്‍. അവസാന മൂന്ന് പന്തില്‍ ജയിക്കാന്‍ 11 റണ്‍സ്. നാലാം പന്തില്‍ കേശവ് മഹാരാജ് സിംഗിള്‍ നേടി. പിന്നാലെ ഹാര്‍ദിക് വൈഡ് എറിഞ്ഞു. വേണ്ടത് ഒമ്പത് റണ്‍സ്. അഞ്ചാം പന്തില്‍ റബാദ (4) പുറത്ത്. ഇന്ത്യ കിരീടമുറപ്പിച്ചു. അവസാന പന്തില്‍ നോര്‍ജെ ഒരു റണ്‍ നേടി. കേശവ് മഹാരാജ് (2) പുറത്താവാതെ നിന്നു.
ആദ്യ ബാറ്റ് ചെയ്ത ആദ്യ ഓവറില്‍ 15 റണ്‍സ് എടുത്ത് ഉജ്ജ്വലമായി തുടങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തിരിച്ചടിയ അടുത്തടുത്ത പന്തുകളില്‍ നായകന് രോഹിത് ശര്‍മ്മയും (9) ഋഷഭ് പന്തും (0) പുറത്തായി.
വിരാട് കോലി ആദ്യ ഓവറില്‍ മൂന്നു ബൗണ്ടറി അടിച്ചു. കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട് പന്ത് ബൗണ്ടറി അടിച്ച ശേഷമാണ് രോഹിത് പുറത്തായത്.
കേശവ് മഹാരാജിന്റെ പന്ത് ഋഷഭിന്റെ ബാറ്റിൽ തട്ടി ഉയർന്നപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ പിടിച്ചെടുക്കുകയായിരുന്നു.
അഞ്ചാമത്തെ ഓവറില്‍ സൂര്യകുമാര്‍ യാദവും (2) പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി. കഗിസോ റബാദയെറിഞ്ഞ പന്ത് ബൗണ്ടറി കടത്താൻ ശ്രമിച്ച സൂര്യയെ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ഹെൻറിച് ക്ലാസൻ പിടിച്ചെടുത്തു.
10 ഓവറില്‍ 75 റണ്‍സാണ് ഇന്ത്യ നേടിയത്.
അപ്രതീക്ഷിത ഫോമിലേക്ക് ഉയര്‍ന്ന അക്ഷര്‍ പട്ടേല്‍ ഇന്ത്യയുടെ രക്ഷകനായി . നാല് സിക്സര്‍ പറത്തി അക്സര്‍ റണ്‍റേറ്റ് ഉയര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ 37 പന്തില്‍ 48 റണ്‍സ് എടുത്തു നില്‍ക്കെ റണ്‍ഔട്ടായി.4–ാം ഓവറിൽ റണ്ണിനായി ഓടുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ക്വിന്റൻ ഡികോക്ക് റൺഔട്ടാക്കി.
ആദ്യ ഓവറിലെ വെടിക്കെട്ടിനുശേഷം മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നതിനാല്‍ സാവധാനം ബാറ്റ് വീശിയ കോലി 48 പന്തിലാണ് 50 തികച്ചത്. അര്‍ധ ശതകം കണ്ട ഉടന്‍ അടുത്ത പന്ത് സിക്സര്‍ പറത്തുകയും ചെയ്തു.
19-ാം ഓവറില്‍ മാര്‍കോ ജാന്‍സനെ ഉയര്‍ത്തി അടിച്ച കോലിയുടെ പന്ത് ബൗണ്ടറില്‍ റവേദയുടെ കൈളില്‍ ഒതുങ്ങി. 59 പന്തില്‍ 76 റണ്‍സായിരുന്നു കോലിയുടെ സ്ക്കോര്‍.
16 പന്തില്‍ 27 റണ്‍ എടുത്ത് ശിവം ദുബെ മികച്ച സംഭാവന നല്കി. അവസാന ഓവറില്‍ നോര്ജയുടെ പന്ത് ഉയര്‍ത്തി അടിച്ച് ക്യാച്ചായി പുറത്ത്. രണ്ടു റണ്‍സ് എടുത്ത ജഡേജയും സമാന രീതിയില്‍ പുറത്തായി.
ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ്, ആൻറിച് നോർക്യ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മാർകോ ജാൻസനും കഗിസോ റബാദ ഒരു വിക്കറ്റ് വീതവും നേടി.
20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുത്തു.
ആദ്യ 10 ഓവറില്‍ 75 റണ്‍സ് മാത്രം നേടിയ ഇന്ത്യ രണ്ടാമത്തെ 10 ഓവറില്‍ 101 റണ്‍സ് അടിച്ചെടുത്തു.
ടോസ് വിജയിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിച്ചു. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ ടീമിലും മാറ്റങ്ങളില്ല.
ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേര്‍ക്കുനേര്‍ വരുന്നത് ആദ്യമായാണ്. 2014 ട്വന്റി20 ലോകകപ്പ് സെമിഫൈനലില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: