തിരുവനന്തപുരം: ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്തു നിന്ന് എയര്‍ ഇന്ത്യയുടെ പുതിയ വിമാന സര്‍വീസ് ജൂലായ് ഒന്നാം തീയതി മുതല്‍. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. ബെംഗളൂരുവില്‍ നിന്ന് എല്ലാ ദിവസവും വൈകുന്നേരം മൂന്ന് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4:15ന് തിരുവനന്തപുരത്ത് എത്തും. തിരികെ തിരുവനന്തപുരത്തു നിന്ന് വൈകുന്നേരം 4:55ന് പുറപ്പെട്ട് 6:10ന് ബെംഗളൂരുവില്‍ എത്തും.
നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ്, വിസ്താര എന്നീ കമ്പനികളുടെ വിമാനങ്ങള്‍ ഈ റൂട്ടില്‍ പ്രതിദിന സര്‍വീസ് നടത്തുന്നുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂലായ് മുതല്‍ യൂസര്‍ ഫീ വര്‍ദ്ധനവും നിലവില്‍ വരും. ആഭ്യന്തര യാത്രക്കാര്‍ 770 രൂപയും വിദേശ യാത്രികര്‍ 1540 രൂപയും യൂസര്‍ ഫീ നല്‍കണം. അടുത്ത വര്‍ഷങ്ങളിലും യൂസര്‍ ഫീയില്‍ വര്‍ദ്ധന വരും. ആഭ്യന്തര യാത്രകള്‍ക്കുള്ള 506 രൂപ യൂസര്‍ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികര്‍ക്കുള്ള യൂസര്‍ ഫീ 1069ല്‍ നിന്ന് 1540 ആയി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന വിദേശ യാത്രികര്‍ 660 രൂപയും ആഭ്യന്തര യാത്രികര്‍ 330 രൂപയും ഇനി യൂസര്‍ ഫീ നല്‍കണം. വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജ് ഒരു മെട്രിക് ടണ്ണിന് 309 എന്നത് മൂന്നിരട്ടിയോളം വര്‍ധിപ്പിച്ച് 890 രൂപയാക്കിയിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്ക് 2200 രൂപ ഇന്ധന സര്‍ചാര്‍ജും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: